ന്യൂഡല്‍ഹി: നിര്‍ഭയ കേസിൽ രാഷ്ട്രപതി ദയഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിഗണിക്കും. പ്രതികള്‍ക്കെതിരെ ഫെബ്രുവരി ഒന്നിന് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ഉടന്‍ ഹര്‍ജി പരിഗണിക്കുന്നത്.
Also read : പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു
ജനുവരി 17ന് മുകേഷ് സിംഗ് നല്കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു, ഇതിനെതിരെയാണ് ദയാഹര്‍ജി തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുകേഷ് സുപ്രീം കോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള നടപടിയാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നും ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments