സംഭല്‍: ഉത്തര്‍പ്രദേശില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറി വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ വരണമെന്നും ഇവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ സഹോദരിമാര്‍ വീട്ടുകാരെ വിവരം ധരിപ്പിക്കുകയും വീട്ടുകാര്‍ ബെഹ്‌ജോ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിള്‍ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments