Latest NewsKeralaNewsIndia

സമരത്തിലൂടെ മോദിയെ പേടിപ്പിച്ചു; ആർ എസ് എസിനെയും ഓടിക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

കോഴിക്കോട്: ജുമാ മസ്ജിദില്‍ കയറി താൻ സമരം ചെയ്തതതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം ശരിക്കും ഭയപ്പെട്ടെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിൾസ് സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

നമ്മള്‍ മാറി നിന്ന് സഹായിച്ചത് കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ജാമിയയില്‍ അടക്കം നടന്ന സമരങ്ങളൊന്നും മോദിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ബ്രിട്ടീഷുകാരെ ഓടിച്ചതുപോലെ ബിജെപിയെയും ഓടിക്കും. രാജ്യത്ത് ആര്‍എസ്എസിന്റെ നയം നടപ്പാക്കാൻ അനുവദിക്കില്ല. ഒന്നിച്ച് നിന്ന് അവരെ പരാജയപ്പെടുത്തും. തന്റെ സമരം ഭരണകൂടത്തെ വല്ലാതെ ആശങ്കപ്പെടുത്തി. രാജ്യത്തിന് വേണ്ടി പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടത് എല്ലാവരുടെയും കടമയാണ്. കേരളത്തിലും ഷഹീന്‍ബാഗുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അത് വളരെ നല്ലതാണ്. ആസാദ് പറഞ്ഞു.

ALSO READ: കൊറോണ: ചിലർക്ക് രോഗലക്ഷണങ്ങൾ; ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്

പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരും. അതിനായി രാജ്യത്തുടനീളം ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button