Latest NewsNewsIndia

പുല്‍വാമ ഭീകരാക്രമണം ; ഭീകരരെ സഹായിച്ച അച്ഛനും മകളും അറസ്റ്റില്‍ ; ഭീകരര്‍ക്ക് ഭക്ഷണമുള്‍പ്പെടെ നല്‍കിയത് മകള്‍ ; ഭീകരനുമായി ബന്ധം പുലര്‍ത്തി

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീര്‍ സ്വദേശികളായ അച്ഛനെയും മകളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. 50കാരനായ താരിഖ് അഹമ്മദ് ഷാ, 23കാരിയായ മകള്‍ ഇന്‍ഷ ജാന്‍ എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.

പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. 2018-2019 കാലയളവില്‍ നിരവധി തവണ ആദില്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ താരിഖിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. ആക്രമണത്തിനുള്ള ഗൂഢാലോചന നടത്തിയത് ഈ വീട്ടില്‍ വച്ചായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്‌ഷെ പുറത്തുവിട്ട വീഡിയോ താരിഖ് അഹമ്മദിന്റെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഇന്‍ഷയാണ് ഇവര്‍ക്ക് ഭക്ഷണ ഉള്‍പ്പെടെ നല്‍കിയത്. ബോംബ് നിര്‍മാതാവായ മറ്റൊരു ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറുഖുമായി ഇന്‍ഷ നിരന്തമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button