ആനിക്കാട്: തോക്കുകളും വെടിയുണ്ടകളും നിര്‍മിച്ചു വില്‍പ്പന നടത്തിയ കേസില്‍ ജയില്‍ ജീവനക്കാരനടക്കം രണ്ടു പേരെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ പോലീസ് നടത്തിയ റെയ്‌ഡില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരാണു പിടിയിലായത്. പത്തനാട് മുണ്ടത്താനം മുള്ളുവയലില്‍ സ്‌റ്റാന്‍ലി എം.ജോണ്‍സണ്‍ (34), റാന്നി സ്വദേശി പുല്ലുപുറം ഭാഗത്ത് കടക്കേത്ത് വീട്ടില്‍ ജേക്കബ് മാത്യു (52) എന്നിവരാണ് അറസ്‌റ്റിലായത്. സ്‌റ്റാന്‍ലി എം.ജോണ്‍സണ്‍ പീരുമേട് ജയില്‍ വാര്‍ഡനാണ്.
ഇയാളുടെ വീട്ടില്‍നിന്നും പോലീസ് ഒരു റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്.ജേക്കബ് മാത്യുവിന്റെ വീട്ടില്‍നിന്ന് നാടന്‍ കുഴല്തോക്കും പൊലീസ് കണ്ടെടുത്തു. പിടിയിലായ സംഘത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.ഇയാള്‍ പോലീസ് കസ്‌റ്റഡിയിലാണ്. മാന്നാറില്‍ ഒരു വീട്ടില്‍നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തോക്ക് വാങ്ങിയ ആളെ പിടികൂടാനായിട്ടില്ല.
നാലുവർഷം മുൻപ് നടന്ന 13 കാരന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റിൽ
തോക്ക് നിര്‍മാണ സംഘത്തിന് വെടിമരുന്നു നല്‍കിയ പള്ളിക്കത്തോട് കിഴക്കിടമ്ബ് സ്വദേശി തോമസ് മാത്യു (76) വിനെ റിമാന്‍ഡ് ചെയ്‌തു. ഇതോടെ പള്ളിക്കത്തോട് തോക്ക് കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം പത്തായി. വരുംദിവസങ്ങളില്‍ പിടിയിലായവരില്‍നിന്നും ലഭിച്ച സൂചന അനുസരിച്ചു കൂടുതല്‍ സ്‌ഥലങ്ങളിലേക്കു റെയ്‌ഡ് വ്യാപിപ്പിക്കും.
Post Your Comments