KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ : വിവാദ ഉത്തരവ് പിന്‍വലിച്ച്

മുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് മുംബൈ കോര്‍പ്പറേഷന്‍.
മുംബൈയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ മതവിശ്വാസം കണക്കിലെടുക്കാതെ ദഹിപ്പിക്കണമെന്നായിരുന്നു കോര്‍പ്പറേഷന്‍ ഉത്തരവ്. എന്നാല്‍ സംസ്ഥാന ന്യൂനപക്ഷവികസന വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Read Also : കൊറോണ ചികിത്സക്കായി 28 ആശുപത്രികള്‍ വിട്ടു നല്‍കി കര, നാവിക വ്യോമസേനകള്‍

കോര്‍പ്പറേഷന്‍ കമ്മീഷണറായ പ്രവീണ്‍ പ്രദേശിയുടെതായിരുന്നു ഉത്തരവ്. സംസ്‌കാര ചടങ്ങുകളില്‍ അഞ്ച് പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളുവെന്നും മൃതദേഹത്തെ സ്പര്‍ശിച്ചു കൊണ്ടുള്ള ആചാരങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക് വിഷയത്തില്‍ ഇടപെടുകയായിരുന്നു. പ്രദേശിയുമായി സംസാരിച്ചിരുന്നുവെന്നും ഉത്തരവ് അദ്ദേഹം പിന്‍വലിച്ചുവെന്നും മാലിക്ക് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button