Latest NewsNewsIndia

കോവിഡ് ബാധിതൻ; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ന്യൂഡല്‍ഹി: തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു. ഡൽഹിയിൽ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. യാത്രാ വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് കാണിച്ചാണ് പൊലീസ് നടപടിയെടുത്തത്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറിന് പുറമേ ഇദ്ദേഹത്തിന്റെ ഭാര്യ, മകള്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും ഡല്‍ഹിയിലെ അംബേദ്ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ വീഴ്ച കാരണം ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗ്രാമമായ ദീനാപൂര്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്ന് പൊലീസ് പറയുന്നു.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇദ്ദേഹത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. വിശദമായ അന്വേഷണത്തിലാണ് തബ്ലീഗ് സേേമ്മളനവുമായുളള ബന്ധം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

ALSO READ: തബ്ലീഗ് സമ്മേളനങ്ങളില്‍ നിന്ന് മലപ്പുറത്തേക്ക്; ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെയും വിപുലമായ സമ്പർക്ക ലിസ്റ്റ് കണ്ട ആശങ്കയിൽ ജില്ലയിലെ ജനങ്ങള്‍

തുടക്കം മുതല്‍ തന്നെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം നിഷേധിക്കുന്ന നിലപാടാണ് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്വീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കോള്‍ വിവരങ്ങളും മറ്റും വിശദമായി അന്വേഷിച്ചതിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത് എങ്ങനെയെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ദീനാപൂര്‍ ഗ്രാമത്തിലെ 250 വീടുകളാണ് കര്‍ശനമായ നിരീക്ഷണത്തില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button