ചെന്നൈ: ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത ഗാര്‍ഹിക പീഡിനത്തിനിരയാകുന്നുവെന്ന് പുരുഷന്മാരുടെ സംഘടന. സ്ത്രീപീഡന നിയമത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിനായി യാചിക്കേണ്ട സ്ഥിതിയുണ്ടെന്നും വീട്ടില്‍ തന്നെയായതിനാല്‍ കുടുംബങ്ങളില്‍ പുരുഷന്മാര് പലവിധ പ്രശ്നങ്ങള്‍ നേരിടുന്നതായും സംഘടന നൽകിയ പരാതിയിൽ പറയുന്നു.
പുരുഷന്മാര്ക്കായി ഹെല്പ്പ്ലൈന് സേവനം തുടങ്ങണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ്‍കള്‍ പാതുകാപ്പ് സംഘം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നിവേദനം നൽകി. ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതി പറയാനാകാതെ എല്ലാവരും സഹിക്കുകയാണ്.
പുരുഷന്മാര്ക്ക് പരാതിപ്പെടാന്‍ പോലും സംവിധാനമില്ലാത്തപ്പോള്‍ ഈ വാദം ഏകപക്ഷീയവും തുല്യനീതി നിഷേധിക്കലാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.
Post Your Comments