KeralaLatest NewsNews

സ്​​പ്രി​ന്‍​ക്ല​ര്‍: ഇപ്പോഴും കോവിഡ്​ ബാധിതരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറുന്നുണ്ടോ? നീക്കങ്ങൾ ഇങ്ങനെ

കൊ​ച്ചി: അമേരിക്കൻ കമ്പനിയായ സ്​​പ്രി​ന്‍​ക്ല​റിന് കോവിഡ്​ ബാധിതരുടെ വിവരങ്ങള്‍ കൈമാറുന്നത് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ത്തി. ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈ​കോ​ട​തി​യു​ടെ ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളെ തു​ട​ര്‍​ന്ന്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ്​​പ്രി​ന്‍​ക്ല​ര്‍ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെയ്യുന്നില്ല.

രണ്ടാഴ്‌ച മുമ്പ് വരെ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. മാ​ര്‍​ച്ച്‌​ 27ന്​ ​ത​ദ്ദേ​ശ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ സ്പ്രി​ന്‍​ക്ല​ര്‍ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്​​തി​രു​ന്ന​ത്. ഡേ​റ്റ ന​ല്‍​കു​ന്ന​തി​ന്​ നി​ര​വ​ധി ഉ​പാ​ധി​ക​ള്‍ കോടതി നി​ര്‍​ദേ​ശി​ച്ചിരുന്നു. തു​ട​ര്‍​ന്നാ​ണ്​​ അ​പ്​​ലോ​ഡി​ങ്​ അ​വ​സാ​നി​പ്പി​ച്ച​ത്.

ഏ​പ്രി​ല്‍ 13മു​ത​ല്‍ സ്പ്രി​ന്‍​ക്ല​റി​​െന്‍റ വെ​ബ്​ വി​ലാ​സം (യൂ​നി​ഫോം റി​സോ​ഴ്​​സ്​ ലൊ​ക്കേ​റ്റ​ര്‍) ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് വ്യ​ക്​​തി​ഗ​ത വി​വ​രം അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച​ത്. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലും ക്വാ​റ​ന്‍​റീ​നി​ലും ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം ശേ​ഖ​രി​ക്കു​ക​മാ​ത്ര​മാ​ണ്​ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ത​ട​സ്സം നേ​രി​ട്ട​തോ​ടെ ന​ഗ​ര​കാ​ര്യ- പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ല്‍ സ​ഹാ​യം തേ​ടി​യ​പ്പോ​ഴാ​ണ് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വ​രം അ​റി​ഞ്ഞ​ത്.

ഹൗ​സ് വി​സി​റ്റ് (housevisit.kerala. gov.in) എ​ന്ന മ​റ്റൊ​രു സൈ​റ്റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​യി​രു​ന്നു വാ​ക്കാ​ല്‍ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ അ​തും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. പ​ക്ഷേ, ഇ​ക്കാ​ര്യ​വും ത​ദ്ദേ​ശ വ​കു​പ്പ് അ​റി​ഞ്ഞി​ട്ടി​ല്ല​ത്രേ. ഇ​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യു​ള്ള വ്യ​ക്​​തി​ഗ​ത വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ണ​മാ​യി നി​ല​ച്ചു.

നിലവിൽ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മിഷന്റെ പാ​ന്‍​ഡ​മി​ക് എ​ല്‍.​എ​സ്.​ജി.​ഡി എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ്​ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ന്ന​ത്​. ഇ​തി​ല്‍ വ്യ​ക്​​തി​വി​വ​ര​മില്ല. അ​തേ​സ​മ​യം, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​ന്തം നി​ല​ക്ക്​ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ഡേ​റ്റാ ഷീ​റ്റ് ത​യാ​റാ​ക്കു​ന്നു​ണ്ട്. ചി​ല കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്സൈ​റ്റും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ശേ​ഖ​രി​ക്കു​ന്ന വ്യ​ക്​​തി​ഗ​ത ​വി​വ​ര​ങ്ങ​ള്‍ ഉൾപ്പെടെ ഇ​തി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button