Latest NewsUAENews

ജോയി അറയ്ക്കലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മകന്‍ പോലീസില്‍ പരാതി നല്‍കി

ദുബായ്: പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മകന്‍ പോലീസില്‍ പരാതി നല്‍കി. ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വ്യക്തമാക്കി കമ്പനിയിലെ പ്രൊജക്ട് ഡയറക്ടര്‍ക്കെതിരെയാണ് ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

Read also: കുവൈറ്റിൽ രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 364 പേർക്ക് രോഗബാധ

ജോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഗ്രൂപ്പ് ഹമ്രിയ ഫ്രീസോണില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറായ ലെബനോന്‍ സ്വദേശിക്കെതിരെയാണ് പരാതി. പ്രൊജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം 23നാണ് ജോയി ദുബായില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് സംസ്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button