Latest NewsIndia

200 വീടുകളിൽ നിന്നു പ്രതികരണമില്ല, ദുരന്തം നടന്നത് വെളുപ്പിന് മൂന്നു മണിക്ക് ഗാഢനിദ്രയിൽ , ആയിരത്തോളം ആളുകൾ അബോധാവസ്ഥയിൽ

. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരം. അതേസമയം 5000 ത്തോളം ആളുകൾ തളർന്നു വീണു.

വിശാഖപട്ടണത്തെ വിഷവാതക ചോർച്ചയിൽ പുറത്തു വരുന്നത് അതീവ ഗുരുതരമായ റിപ്പോർട്ട്. ഇതുവരെ പത്തോളം ആളുകളാണ് മരിച്ചത്. ശ്വസന തടസ്സം ഉള്‍പ്പടേയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട ആയിരത്തോളെ ജനങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവ​െര ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരം. അതേസമയം 5000 ത്തോളം ആളുകൾ തളർന്നു വീണു.

അഞ്ച്​ കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്​. വിഷവാതകം ശ്വസിച്ച്‌​ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു​. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതര്‍​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിര്‍മിക്കുന്ന ഫാക്​ടറിയില്‍നിന്നാണ്​ വാതകം ചോര്‍ന്നത്​​. 1961ല്‍ ഹിന്ദുസ്​ഥാന്‍ പോളിമേര്‍സ്​ എന്ന പേരിലാണ്​ ഈ സ്​ഥാപനം തുടങ്ങുന്നത്​. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.

ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. പ്രദേശത്ത്​ കൂടുതല്‍ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്​. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ തെരുവില്‍ വീണ് കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ; മരണസംഖ്യ ഉയരുന്നു ,വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമല്ല, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

ഒട്ടനവധി വളർത്തുമൃഗങ്ങൾക്കും ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് പോലീസ് തുടര്‍ച്ചയായി അറിയിപ്പ് നടത്തുന്നുണ്ട്.പല വീടുകളിൽ നിന്നും പ്രതികരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button