ജനപ്രിയ മോഡൽ ബൈക്കിന്റെ വില ഉയർത്തി റോയല്‍ എന്‍ഫീല്‍ഡ്. ബിഎസ്-6 ഹിമാലയന്‍ വില കൂട്ടിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഏകദേശം 2800 രൂപയോളം വില ഉയര്‍ത്തിയെന്നാണ് സൂചന. 1.87 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില 1.90 ലക്ഷം രൂപ മുതലാണ് ഇപ്പോൾ ആരംഭിക്കുന്നത്.
Also read : ചരക്കുലോറിയിൽ ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികൾ കസ്റ്റഡിയിൽ
ലേക്ക് ബ്ലൂ, റോക്ക് റെഡ്, ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് ആന്‍ഡ്, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് വാഹനം ഇപ്പോൾ വിപണിയിൽ ഉള്ളത്.ഇതില്‍ ഗ്രാനേറ്റ് ബ്ലാക്ക് നിറത്തിനു 1.90 ലക്ഷം രൂപയാണ് വില വരുന്നത്. സ്ലീറ്റ് ഗ്രേ, ഗ്രാവല്‍ ഗ്രേ നിറങ്ങള്‍ക്ക് 1.92 ലക്ഷം രൂപയും, റോക്ക് റെഡ്, ലേക്ക് ബ്ലൂ നിറങ്ങള്‍ക്ക് 1.94 ലക്ഷം രൂപയുമാണ് ഇനി വില.
Post Your Comments