Latest NewsIndiaNews

ബഹുമാനത്തിന്റെ ഒരു കണിക പോലും രാഹുൽ ഗാന്ധിയോടില്ല: സ്‌മൃതി ഇറാനി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശല്യവും നാണക്കേടുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങളുടെ പ്രായം അമ്പതിലേക്ക് എത്തിയിട്ടും ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്നും നിങ്ങള്‍ക്ക് ആദരവ് ലഭിക്കില്ല. ബഹുമാനത്തിന്റെ ഒരു കണിക പോലും അദ്ദേഹത്തോടില്ല. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. രാജ്യത്തെ കൊള്ളയടിക്കാന്‍ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് അനുവാദം നല്‍കിയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button