Latest NewsNewsInternational

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കശാപ്പുചെയ്ത ചൈനയുടെ നീച പ്രവര്‍ത്തിയെ ഒരിക്കലും മറക്കാനാകില്ല;- ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കശാപ്പുചെയ്ത ചൈനയുടെ നീച പ്രവര്‍ത്തിയെ ഒരിക്കലും മറക്കാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിയാന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കുരുതിയുടെ 31-ാം വാര്‍ഷിക ദിനത്തിലാണ് വാർഷിക ദിനത്തിലാണ് ട്രംപിൻ്റെ പരാമർശം.

ബ്രിട്ടണുമായുള്ള സമാധാനകരാറിന്റെ ലംഘനവും ചൈന നടത്തിയിരിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ചൈന ആഗോളതലത്തിലെ ഒരു സമാധാനകരാറും സ്വന്തം നാട്ടില്‍ പാലിക്കുന്നില്ല. ചൈനയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടം നടത്തിയ നരനായാട്ട് ഒരു വലിയ ദുരന്തമാണ്. അത് ഒരിക്കലും മറക്കാനാകില്ല. അന്ന് ഭരണകൂടത്തിന്റെ കയ്യാല്‍ കൊല്ലപ്പെട്ടവര്‍ക്ക് ഉചിതമായ മരണാനന്തരബഹുമതി നല്‍കി ആദരിക്കാന്‍ ചൈന തയ്യാറാകണം.

അതോടൊപ്പം കൂട്ടക്കൊല ചെയ്യാന്‍ കൂട്ടുനിന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ഇന്നുവരെ കാണാതായവരെക്കുറിച്ച് ഒരു വിവരവും ചൈന നല്‍കിയിട്ടില്ല’ 1989 ജൂണ്‍ 4ന്റെ അതിക്രമത്തെ പരമാമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ALSO READ: പത്തു വര്‍ഷത്തേക്ക് ഇന്ത്യയിൽ പ്രവേശനമില്ല; തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചൈനയിലെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാ പരമായ സ്വാതന്ത്ര്യം അനുവദിക്കണം. ചൈനാ ഭരണകൂടത്തിന്റ അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കും എതിരെ സധൈര്യം
രംഗത്തുവന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥി-യുവജനവിഭാഗങ്ങളുടെ പ്രവൃത്തി അമേരിക്കന്‍ ജനതയെ ആഴത്തില്‍ സ്പര്‍ശിച്ച സംഭവമാണ്. ഈ അവസരത്തില്‍ ചൈന തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നടത്തിയ കൂട്ടക്കുരുതിക്ക് മാപ്പുപറയണം. ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button