Latest NewsNewsIndia

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കുകൾ മറച്ചുവെച്ച് എടപ്പാടി സർക്കാർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കുകൾ മറച്ചുവെച്ച് എടപ്പാടി സർക്കാർ. ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കോവിഡ് കണക്കുകളിലില്ല. കള്ളക്കളി പുറത്തുവന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ചെന്നൈയിലെ സ്റ്റാന്‍ലി, കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് മൂലം മരിച്ചവരുടെ മോര്‍ച്ചറി കാര്‍ഡുകളാണിത്. ഈ മരണങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ ഔദ്യോഗികമായ ചേര്‍ത്തിട്ടില്ല. ചെന്നൈയില്‍ മാത്രം അധികമായി 236 കോവിഡ് മരണങ്ങള്‍ അശുപത്രികള്‍ കോര്‍പ്പറേഷന്റെ മരണ റജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ആരോഗ്യവകുപ്പില്‍ ഈ മരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല, കോവിഡ് മരണ നിരക്ക് താഴ്ത്തികാണിക്കാനാണ് ഇത്രയും മരണങ്ങളെ ഒളിപ്പിച്ചതെന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രികള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതേ ആശുപത്രികള്‍ തന്നെയാണ് കോര്‍പ്പറേഷന് വിവരങ്ങള്‍ കൈമാറുന്നതും മരണ റജിസ്റ്ററില്‍ രേഖപെടുത്തുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button