KeralaLatest NewsIndia

ഹരിപ്പാട്ടെ 13 കാരിയുടെ ആത്മഹത്യ, ആദ്യ വിവാഹത്തിലെ കുട്ടിയെ എപ്പോഴും പീഡിപ്പിച്ചിരുന്ന അമ്മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം, ആംബുലൻസ് തടഞ്ഞു

ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ അശ്വതി നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു.

ഹരിപ്പാട് : ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മാതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷയെയാണ് (13) ഞായറാഴ്ച രാവിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ അശ്വതി നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ 11.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ മുതല്‍ തന്നെ വീടിനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. 11.45 ഓടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. മാതാവിനെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം അവരെ കാണിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

നാട്ടുകാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത ശേഷമാണ് പൊലീസ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. പൊലീസ് സംരക്ഷണത്തില്‍ 12.30 ഓടെ മൃതദേഹം അടക്കം ചെയ്തു.സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നൂറില്‍പ്പരം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

13 കാരിയുടെ ആത്മഹത്യ, ആദ്യവിവാഹത്തിലെ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നത് ‘അമ്മ തന്നെയെന്ന് നാട്ടുകാർ

അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ഹര്‍ഷയുടെ ആത്മഹത്യയെന്ന് പൊലീസ് പറയുന്നയെങ്കിലും, മാവേലിക്കര താലൂക്ക് സര്‍വീസ് സഹ. ബാങ്ക് ജീവനക്കാരിയായ അശ്വതി ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു.അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അമ്മയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button