Latest NewsNewsInternational

ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാള്‍ : കാലാപാനിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിയ്ക്കുന്നു

കാഠ്മണ്ഡു: ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാള്‍ , കാലാപാനിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിയ്ക്കുന്നു. ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയെ വെല്ലുവിളിയ്ക്കുന്ന ഈ തീരുമാനം നേപ്പാള്‍ കൈക്കൊണ്ടത്. കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്ബ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി വെളിപ്പെടുത്തിയിരുന്നു.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം

‘ഇപ്പോള്‍ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാല്‍ റോഡ് നിര്‍മ്മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ ഞങ്ങള്‍ സായുധ പൊലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചു.’ – ഒരു അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button