Latest NewsIndia

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 കാരിയെ വിമാനത്താവളത്തിൽ പിടികൂടി

സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്.

ബെംഗളൂരു : ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് ഒളിച്ചോടാനുള്ള ശ്രമത്തെക്കുറിച്ച് പിതാവ് അറിഞ്ഞത്. ഇതേത്തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയതിനാൽ കണ്ടെത്തുകയായിരുന്നു. ഉത്തരഹള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്.

ഇൻസ്റ്റഗ്രാം വഴി വിശാൽ എന്നയാളെ പരിചയപ്പെടുകയും ദിവസേന ചാറ്റു ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാമെന്ന് വിശാൽ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് സംഗീതക്ലാസിനു പോവുകയാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു പെൺകുട്ടി. മണിക്കൂറുകൾ കഴിഞ്ഞും കാണാത്തതിനെത്തുടർന്ന് മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയപ്പോൾ വിശാലുമായി ചാറ്റു ചെയ്തതും ഹൈദരാബാദിലേക്കു പോകാൻ ലക്ഷ്യമിട്ടതായും കണ്ടെത്തി.

മുതിര്‍ന്ന നേതാക്കള്‍ അടക്കം അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഹൈദരാബാദിലേക്കുള്ള വിമാനടിക്കറ്റ് വിശാൽ ബുക്ക് ചെയ്തുകൊടുത്തതായും അറിഞ്ഞു. ഉടൻതന്നെ പിതാവ് വിമാനത്താവളത്തിലെത്തി പെൺകുട്ടിയെ പിടികൂടുകയായിരുന്നു.പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button