Latest NewsUAENewsGulf

യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലരും അവസാനിപ്പിക്കുന്നു : വന്ദേഭാരതിലും യാത്രക്കാരില്ല : പല പ്രവാസികളും നാട്ടിലേയ്ക്ക് മടങ്ങുന്നില്ല

അബുദാബി : യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലരും അവസാനിപ്പിക്കുന്നു . വന്ദേഭാരതിലും യാത്രക്കാരില്ല . എംബസിയില്‍ ബുക്ക് ചെയ്തിരുന്ന പല പ്രവാസികളും നാട്ടിലേയ്ക്ക് മടങ്ങുന്നില്ല എന്ന് റിപ്പോര്‍ട്ട്. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാര്‍ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തില്‍ വന്ദേഭാരത് വിമാനങ്ങളില്‍ ആളെ നിറയ്ക്കാനും എംബസിയും എയര്‍ലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍നിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Read Also : ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 കവിഞ്ഞു ; ഇന്ന് മാത്രം ആയിരത്തിലധികം കേസുകള്‍

ആദ്യ ഘട്ടങ്ങളില്‍ അത്യാവശ്യക്കാര്‍ക്കുപോലും ടിക്കറ്റില്ലെന്നു പറഞ്ഞിരുന്ന വന്ദേഭാരതും ചാര്‍ട്ടേഡ് സംഘാടകരും പിന്നീട് യാത്രക്കാര്‍ക്കായി വലവീശാന്‍ തുടങ്ങുകയായിരുന്നു. വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു വീണ്ടും ആളുകുറഞ്ഞു. റജിസ്റ്റര്‍ ചെയ്ത ആര്‍ക്കും എവിടന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു വന്നതോടെ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്ന വന്ദേഭാരതിലേക്ക് ആളുകള്‍ ചുവടു മാറി.

നാട്ടിലേക്കു പോകാനായി യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലുമായി റജിസ്റ്റര്‍ ചെയ്തത് 5.2 ലക്ഷത്തിലേറെ പേരായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം നാട്ടിലേക്കു മടങ്ങിയതാകട്ടെ വന്ദേഭാരത് വിമാനങ്ങളില്‍ 1.55 ഉള്‍പെടെ ഏതാണ്ട് 2 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button