COVID 19KeralaLatest News

സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഇന്ന് ഏറ്റവും ഉയർന്ന നിലയിൽ. സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 785 പേർക്ക്. വിദേശത്തു നിന്ന് വന്ന 82 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.

57 പേരുടെ രോഗ സമ്പർക്കം എവിടെ നിന്നെന്ന് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇത് അറിയിച്ചത്. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇടുക്കി സ്വദേശി നാരായണൻ ആണ് മരിച്ചത്. ഇതോടെ 49 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ മൂലം മരണപ്പെട്ടത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലുവ ക്ലസ്റ്ററില്‍ അര്‍ധരാത്രി മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചു . മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു .

കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെ ട്ടവ​​​രി​​​ല്‍ 87 പേ​​​ര്‍ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 109 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. 272 പേ​​​രു​​​ടെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി. സംസ്ഥാനത്ത് 1,59,777 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ആശുപത്രിയില്‍ 9039 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ല തിരിച്ചുള്ള കണക്കുകൾ,

തിരുവനന്തപുരം -226

കൊല്ലം -133
ആലപ്പുഴ – 120

കാസർഗോഡ്: 101
പത്തനംതിട്ട -49,​
ഇടുക്കി -43,​
കോട്ടയം -51,
എറണാകുളം -92,​
തൃശൂ‌ര്‍ -56,​
പാലക്കാട് -34,​
മലപ്പുറം -61,​
കോഴിക്കോട് -25,​
വയനാട് -4,​
കണ്ണൂര്‍ -43,​

shortlink

Related Articles

Post Your Comments

Related Articles


Back to top button