Latest NewsIndiaNews

ഐപിഎൽ നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി തയ്യാറാകുമെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസർ സ്ഥാനം ബാബ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. സ്പോൺസറായി ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഉണ്ടാകില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഓഗസ്റ്റ് ആറിനാണ് വിവോ ടൈറ്റിൽ സ്പോൺസർ ആയിരിക്കില്ലെന്ന് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. 2018ൽ ഒപ്പുവച്ച അഞ്ചു വർഷത്തെ സ്‌പോൺസർഷിപ് കരാറിലൂടെ ഒരു വർഷം 440 കോടി രൂപ നൽകാമെന്നായിരുന്നു വിവോ തീരുമാനിച്ചിരുന്നത്.

Read also: കശ്മീർ വിഷയം: പാകിസ്ഥാനുള്ള വായ്പയും എണ്ണയും നിർത്തലാക്കി സൗദി അറേബ്യ: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു

നിലവിൽ ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ദേശീയതയുടെ പശ്ചാത്തലത്തിൽ തങ്ങൾക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് പതഞ്ജലിയുടെ നിഗമനം. ഒരു ആഗോള മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതിന്റെ ഭാഗമായി പതഞ്‌ജലി സ്‌പോൺസർഷിപ് ഏറ്റെടുത്തേക്കാൻ സാധ്യതയുണ്ടെന്ന് പതഞ്ജലിയുടെ വക്താവ് എസ്.കെ. തിജാറാവാല ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രൊപ്പോസൽ തയാറാക്കി ബോർഡ് ഓഫ് കണ്ട്രോൾ ഓഫ് ക്രിക്കറ്റിൽ (ബി.സി.സി.ഐ.) സമർപ്പിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button