KeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളം, കേന്ദ്രം എങ്ങിനെയാണ് തീരുമാനം എടുത്തുവെന്നതിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം, കേന്ദ്രം എങ്ങിനെയാണ് തീരുമാനം എടുത്തുവെന്നതിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. അനന്തപുരിയിലെ വിമാനത്താവളം അദാനി ഗ്രൂപ്പിനെ എല്‍പിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്. .കേരള സര്‍ക്കാരിനെക്കൂടി പങ്കാളിയാക്കി കൊണ്ടാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ; സര്‍ക്കാര്‍ കോടതിയിലേക്ക്

സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം അപഹാസ്യമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നത് ഇതാദ്യമല്ലെന്നും, ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ഐ.ഡി.സിയും ലേലത്തില്‍ പങ്കെടുത്തിരുന്നു. അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നു കെ.എസ്.ഐ.ഡി.സി നല്‍കിയതെന്നും, ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button