KeralaLatest NewsNews

കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമായ അഴിമതിക്ക് നേതൃത്വം നൽകുന്നത് ഇടത് സർക്കാർ: ഓ രാജേഗോപാൽ എംഎൽഎ

തിരുവനന്തപുരം : കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമായ അഴിമതിക്ക് നേതൃത്വം നൽകുന്നത് ഇടത് സർക്കാരെന്ന് ഓ രാജേഗോപാൽ എംഎൽഎ. സ്വർണക്കടത്തിലെ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുസർക്കാർ രാജ്യദ്രോഹ പ്രവർത്തനത്തിനും കള്ളക്കടത്തും അഴിമതിക്കും കൂട്ടുനിൽക്കുന്ന സർക്കാരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനതെ 14 ജില്ലാ കേന്ദ്രത്തിലും 140 ത് നിയോജക മണ്ഡലം തലത്തിലും യുവമോർച്ച പ്രവർത്തകർ ഉപവാസം അനുഷ്ഠിച്ചു. സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ തിരുവനന്തപുരം ജില്ലയിലും, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഗണേശൻ കോഴിക്കോടും, ശ്യാംരാജ് എറണാകുളത്തും ഉപവാസ സമരത്തിന് നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലാ കേന്ദ്രത്തിൽ നടന്ന ഉപവാസ സമരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വി.വി രാജേഷ് നാരങ്ങാനീര് നൽകിക്കൊണ്ട് അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് ശ്രീ പ്രഫുൽ കഷ്ണൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button