Latest NewsNewsIndia

ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറിപിടിക്കാൻ സ്വാമിയുടെ ശ്രമം: കരാട്ടെ പഠിച്ച യുവതിയുടെ ആക്രമണത്തിൽ പണി വാങ്ങി സ്വാമി

ചെന്നൈ: വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിക്ക് പണി കിട്ടി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ഇവർ പൊലീസിന് കൈമാറുകയായിരുന്നു. സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ചു ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കൽ സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായത്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി എത്തിയത്. ലോക്ഡൗൺ ആയതോടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിക്കുകയായിരുന്നു ഇവർ.

Read also: എന്തോന്നെടേയിത്, ഒരമ്മ പെറ്റ മക്കളോ നിങ്ങൾ: കെ. സുരേന്ദ്രനും, ചെന്നിത്തലക്കും എതിരെ പരിഹാസവുമായി ജോമോൾ ജോസഫ്

കഴിഞ്ഞ ദിവസം വീടിനു പുറത്തു നിൽകുമ്പോഴാണ് പീഡനശ്രമം നടന്നത്. വാടക വീടിനുളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ആയിരുന്നു ശ്രമം. ഇതോടെ യുവതി തിരിച്ച് ആക്രമിച്ചു. എഴുന്നേൽക്കാൻ പോലും കഴിയാതെ ആയ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button