KeralaLatest NewsNews

‘ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷം ധൃതികൂട്ടേണ്ട; റിപ്പോര്‍ട്ട് വന്നാല്‍ എല്ലാമറിയാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷണം നടത്തുകയാണെന്നും അതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും, ദുരന്തനിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീപിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ട്. പ്രധാന ഫയലുകൾ ആ കൂട്ടത്തിലില്ല. എൻഐഎയ്ക്ക് അവർ ചോദിച്ച ഫയലുകളെല്ലാം കൊടുക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെ, ധൃതിപിടിക്കാതെ കാത്തുനിൽക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട സുരക്ഷാകാര്യങ്ങൾ പാലിക്കാതെയാണ് രാഷ്ട്രീയ പ്രവർത്തകർ ഉള്ളിലേക്കു ചാടികയറിയത്. അത് സർക്കാർ ഗൗരവമായി കാണുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതടക്കം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ കാരണങ്ങൾ ഉൾപ്പടെയുള്ള സാങ്കേതികവശം പരിശോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്‍റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.

എങ്ങനെയാണ് തീ പിടിച്ചത്, ഇതിന്‍റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകൾ കത്തി, ഇത് ഇനി ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികൾ എന്നിവയാണ് ഈ സമിതി പരിശോധിക്കുക. ഒരാഴ്ചയ്ക്ക് അകം ഈ സമിതി റിപ്പോർട്ട് നൽകും. നിലവിലുള്ള സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് പൊതുവിലായി സുരക്ഷാ കൂട്ടും. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button