COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: വാർ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സർക്കാർ നിയമിച്ചിരുന്നു. വാർ റൂമിന്റെ ഭാഗമായിട്ടായിരുന്നു ശ്രീറാമിന്റെ പ്രവർത്തനം. കോവിഡ് സാമൂഹിക വ്യാപനം രൂക്ഷമായതോടെ ജില്ലാ തലത്തിലെ ഏകോപനത്തിന് കൂടുതൽ പ്രാധാന്യം നൽകി വാർ റൂമിന്റെ ഘടന മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിന് ഏകോപനച്ചുമതല കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button