KeralaLatest NewsNews

കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനില്‍ക്കുന്നത് മുന്‍പ് ഉണ്ടായ പല തീവ്രവാദ കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ട് ; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : പെരുമ്പാവൂരില്‍ നിന്നും 3 അല്‍- ക്വയ്ദ ഭീകരവാദികളെ എന്‍ഐഎ പിടികൂടിയതില്‍ കേരളം എത്ര കണ്ട് ഭീകരവാദികള്‍ക്ക് അഭയകേന്ദ്രമായിരിക്കുന്നു എന്നുള്ളത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനില്‍ക്കുന്നത് മുന്‍പ് ഉണ്ടായ പല തീവ്രവാദ കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങളോട് കാട്ടുന്ന മൃദുല സമീപനം ഇനിയെങ്കിലും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും തീവ്രാവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു. കേരളത്തിലെ ഇന്റലിജന്‍സ് വിഭാഗവും മറ്റ് നിയമ സംവിധാനങ്ങളും എല്ലാം ദുര്‍ബലമാണ് എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വളരെ ഫലപ്രദമായ കര്‍ശനമായ നടപടികളിലൂടെ മാത്രമേ തീവ്രവാദത്തെ നേരിടാനാവുകയുള്ളുവെന്നും ഇപ്പോഴും പല തീവ്രവാദ കേസുകളിലും തുമ്പ് ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും വളരെ സമര്‍ത്ഥമായി ഒളി പ്രവര്‍ത്തനം നടത്തി കേരളത്തില്‍ അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ നിര്‍ദാക്ഷണ്യം നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പെരുമ്പാവൂരില്‍ നിന്നും 3 അല്‍- ക്വയ്ദ ഭീകരവാദികളെ NIA പിടികൂടിയതില്‍ നിന്നും കേരളം എത്ര കണ്ട് ഭീകരവാദികള്‍ക്ക് അഭയകേന്ദ്രമായിരിക്കുന്നു എന്നുള്ളത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.

തീവ്രവാദ പ്രവര്‍ത്തനങ്ങളോട് കാട്ടുന്ന മൃദുല സമീപനം ഇനിയെങ്കിലും സര്‍ക്കാര്‍ ഉപേക്ഷിക്കണം. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും തീവ്രാവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണം. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ നാളിതുവരെ കിട്ടിയ പ്രോത്സാഹനം വളരെയേറെ ആശങ്കാജനകമാണ്.

കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനില്‍ക്കുന്നത് മുന്‍പ് ഉണ്ടായ പല തീവ്രവാദ കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ്. വളരെ ഫലപ്രദമായ കര്‍ശനമായ നടപടികളിലൂടെ മാത്രമേ തീവ്രവാദത്തെ നേരിടാനാവുകയുള്ളു. ഇപ്പോഴും പല തീവ്രവാദ കേസുകളിലും തുമ്പ് ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വളരെ സമര്‍ത്ഥമായി ഒളി പ്രവര്‍ത്തനം നടത്തി കേരളത്തില്‍ അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ നിര്‍ദാക്ഷണ്യം നടപടികള്‍ സ്വീകരിക്കണം.

കഴിഞ്ഞ കുറെ നാളുകളോളമായി പൊതുജന സമൂഹത്തെ അസ്വസ്ഥമാക്കുന്ന നിരവധി വിധ്വംസക രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു വരുന്നത്. സമൂഹ മാധ്യമങ്ങളിലും പൊതു ബോധ മണ്ഡലത്തിലും തീവ്രവാദ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആശയപ്രചരണത്തിന്റെയും സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളുടേയും പരിണിതഫലമായി അല്‍ ക്വയ്ദ പോലുള്ള കൊടും തീവ്രവാദ ശക്തികള്‍ക്ക് കേരളത്തില്‍ അനായാസം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

കേരളത്തിലെ ഇന്റലിജന്‍സ് വിഭാഗവും മറ്റ് നിയമ സംവിധാനങ്ങളും എല്ലാം ദുര്‍ബലമാണ് എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

https://www.facebook.com/165149950261467/posts/3143204862455946/?extid=SNsiRAKGeIkCrhZy&d=n

 

shortlink

Related Articles

Post Your Comments

Related Articles


Back to top button