Latest NewsNewsIndia

സർക്കാർ സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നു; ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. കാർഷിക ബിൽ മോദി സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്ക്​ വേണ്ടിയാണെന്ന് പ്രിയങ്ക ആരോപിച്ചു​. ഇപ്പോൾ കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും ഉൽപന്നങ്ങൾക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങൾ ​ഒരുക്കി നൽകുകയോ ചെയ്യാതെ ​നേരെ വിപരീതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്യുന്നു.

”കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണിത്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക്​ സംഭരണ ​​സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനാണ്​ ബിജെപി സർക്കാർ ഉത്സാഹം കാണിക്കുന്നത്​”പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also: വിവാദ കാർഷിക ബിൽ: 125 പേരുടെ പിന്തുണ സ‍‌‌ർക്കാർ ഉറപ്പിച്ചു

അതേസമയം, കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുമെന്നുറപ്പിൽ കേന്ദ്രം . 125 പേരുടെ പിന്തുണ സ‍‌‌ർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആ‍‌ർ കോൺ​ഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകൾക്കൊപ്പം നിൽക്കുമെന്നാണ് വിവരം. എന്നാൽ ബില്ലിന് അനൂകുല പ്രതികരണം ലഭിക്കുന്നതിനായി കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ. രാജ്യസഭയിൽ ഇന്ന് ( സെപ്തംബർ 20) വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button