Latest NewsKeralaCricketNewsIndiaSports

മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊടുങ്കാറ്റായി മാറി മലയാളി താരം സഞ്ജു സാംസണ്‍. അരങ്ങേറ്റക്കാരന്‍ യശാസ്വി ജയ്സ്വാള്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അനായാസം ചെന്നൈ ബോളര്‍മാരെ നേരിട്ടു. നിരന്തരം സിക്സറുകള്‍ പായിച്ച സഞ്ജു അതിവേഗം അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അര്‍ധശതകം കടന്നത്.32 പന്തുകളില്‍ നിന്ന് 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്ബത് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടുന്നു.

Read Also : 95 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം ; മലപ്പുറം സ്വദേശി പിടിയിൽ

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ഗംഭീര്‍ മലയാളി താരത്തിനെ പ്രശംസിച്ച്‌ രംഗത്തെത്തി.’ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു സാംസണ്‍. ആരെങ്കിലും വാഗ്വാദത്തിനുണ്ടോ?’- തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഗംഭീര്‍ ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button