KeralaLatest NewsNews

പുഴയിൽ ചാടിയ വൃദ്ധയെ രക്ഷിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

കോഴിക്കോട് : പുഴയിൽ ചാടിയ വൃദ്ധയ്ക്ക് രക്ഷകരായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. താമരശ്ശേരി അണ്ടോണ പുഴയില്‍ ചാടിയ കൽപ്പറ്റ സ്വദേശിനിയായ ഭവാനിയെ ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് പുഴയില്‍ ഒരു സ്ത്രീ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതും അണ്ടോണ അങ്ങാടിയിൽ പ്രതിഷേധ സംഗമത്തിനായി ഒത്തുചേർന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ഓടിയെത്തി പുഴയിലിറങ്ങി വൃദ്ധയെയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.

Also read : കോഴിക്കോട് മരിച്ച പലചരക്ക് വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭവാനി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ പുഴയില്‍ ചാടിയതിന് കാരണം വ്യക്തമല്ല. ഇവരുടെ മകളുടെ വീട് അരീക്കലാണ്. ഡി.വൈ.എഫ് ഐ പ്രവർത്തകരായ കെ.കെ.ഷെമീർ, സാലി, സാബിത്തലി, രൂപേഷ്, ജലീൽ, ടി.എം സാബിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button