Latest NewsIndia

അമിത് ഷായുടെ ഇടപെടൽ, കത്തിച്ച ക്ഷേത്രരഥത്തിനു പകരം 90 ലക്ഷത്തിന്റെ പുതിയ രഥം നിർമ്മിക്കാൻ ആരംഭിച്ച് ആന്ധ്രാസർക്കാർ

പെട്രോൾ ഉൾപ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് . ക്ഷേത്രത്തിന്റെ ആറു പതിറ്റാണ്ട് പഴക്കമുള്ള രഥമാണ് നഷ്ടമായത്.

ഹൈദരാബാദ് : മതമൗലിക വാദികൾ കത്തിച്ച ക്ഷേത്ര രഥത്തിനു പകരം പുതിയത് നിർമ്മിക്കാൻ ആരംഭിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടതോടെയാണ് പുതിയ രഥം ക്ഷേത്രത്തിനു നിർമ്മിച്ചു നൽകാൻ തീരുമാനമായത്. കിഴക്കൻ ഗോദാവരി ജില്ലയിലെ അന്റാർവേദിയിലെ പ്രശസ്തമായ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ രഥമാണ് ഫെബ്രുവരിയിൽ അക്രമികൾ കത്തിച്ചത് .

പെട്രോൾ ഉൾപ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് . ക്ഷേത്രത്തിന്റെ ആറു പതിറ്റാണ്ട് പഴക്കമുള്ള രഥമാണ് നഷ്ടമായത്. പുതിയ രഥം പണിയാൻ സംസ്ഥാന സർക്കാർ 95 ലക്ഷം രൂപയാണ് അനുവദിച്ചത്. റവന്യൂ മന്ത്രി ധർമ കൃഷ്ണദാസിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം . രഥം കത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു.

read also: സി .പി.എം-ബി.ജെ.പി സംഘര്‍ഷം: 80 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (എൽആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു . ആന്ധ്രയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു . വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും രഥം പുതുക്കി നൽകാൻ പോലും ജഗൻ മോഹൻ സർക്കാർ തയ്യാറായിരുന്നില്ല . തുടർന്നാണ് സംഭവത്തിൽ ആഭ്യന്തര മന്ത്രി ഇടപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button