Latest NewsNewsIndia

എന്നെ തള്ളിമാറ്റിയതില്‍ എന്താണ് പ്രശ്‌നം… രാജ്യത്തെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ മാത്രം ജോലിയാണ്…. ഒരു യഥാര്‍ത്ഥ ജനസേവകന് ഉന്തും ലാത്തിയടിയും കിട്ടും… തള്ളി മറിച്ച് രാഹുല്‍ ഗാന്ധി

പഞ്ചാബ്: എന്നെ തള്ളിമാറ്റിയതില്‍ എന്താണ് പ്രശ്നം, രാജ്യത്തെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ മാത്രം ജോലിയാണ്…. ഒരു യഥാര്‍ത്ഥ ജനസേവകന് ഉന്തും ലാത്തിയടിയും കിട്ടുമെന്ന് രാഹുല്‍ ഗാന്ധി. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സന്ദര്‍ശിക്കാനെത്തിയ തന്നെയും സഹപ്രവര്‍ത്തകരേയും പോലീസ് തള്ളിവീഴ്ത്തിയതില്‍ പരിഭവമില്ലെന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യം മുഴുവന്‍ ഒരുകോണിലേക്ക് തള്ളിമാറ്റപ്പെട്ടിരിക്കുന്നു. അടികൊള്ളുന്നു. എന്നെ തള്ളിമാറ്റിയതില്‍ എന്താണ് പ്രശ്നം. രാജ്യത്തെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ജോലിയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കുമ്പോളും സര്‍ക്കാര്‍ ഞങ്ങളെ തള്ളിമാറ്റുന്നു. കേന്ദ്രത്തെ എതിര്‍ക്കുമ്പോള്‍ ഉന്തും ലാത്തിയടിയും ഞങ്ങള്‍ക്കു കിട്ടും. ഒരു യഥാര്‍ത്ഥ ജനസേവകനേ ഇങ്ങനെയൊക്കെ കിട്ടൂവെന്നും രാഹുല്‍ പറഞ്ഞൂ.

Read Also : ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വ്യോമസേന : ഇടിമുഴക്കമായി റഫേലും ജാഗ്വറും സുഖോയ് യുദ്ധ വിമാനങ്ങളും

ശരിയ്ക്കുള്ള ഉന്തും തള്ളും അനുഭവിക്കുന്നത് ആ പെണ്‍കുട്ടിയുടെ കുടുംബമാണ്. പെണ്‍മക്കളുള്ളവര്‍ക്ക് അത് മനസ്സിലാകുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അതുകൊണ്ടാണ് താന്‍ അവിടെ പോയതും അവര്‍ ഒറ്റയ്ക്കല്ല എന്ന സന്ദേശം നല്‍കിയതും. ലൈംഗിക അതിക്രമം നേരിടുന്ന എല്ലാ സ്ത്രീക്കും വേണ്ടിയാണ് ഞാന്‍ അവിടെ പോയത്-രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് സന്ദര്‍ശിച്ചത്. മുന്‍പ് നടത്തിയ ശ്രമം പോലീസ് തടയുകയും ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി നിലത്തുവീഴുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button