MollywoodLatest NewsNewsEntertainment

വീട്ടിൽ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌’ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി

സുരഭിയുടെ അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത് സൊമാറ്റോയുടെ ഡെലിവറി ബോയ് വടകര സ്വദേശിയായ കെ.സമീറിനാണ്

വീട്ടിൽ ഭക്ഷണവുമായെത്തിയ ‘ഫുഡ് ഡെലിവറി ബോയ്‌’ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ദിവസം താരത്തിന്റെ തായി പുറത്തിറങ്ങിയ ഷോർട്ഫിലിം ‘ഫുഡ് പാത്ത്’ വൻവിജയമായതിന്റെ സന്തോഷം പങ്കിടാനാണ് സുരഭി സമ്മാനമൊരുക്കിയത്. എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനുമുൻപുതന്നെ സുരഭി പന്ത്രണ്ടു പേപ്പർകപ്പുകൾക്കുള്ളില്ലായി 12 തരം സമ്മാനങ്ങളെഴുതിയ കടലാസുകൾ സൂക്ഷിച്ചു. അതിനു ശേഷം സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നു.

സുരഭിയുടെ അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത് സൊമാറ്റോയുടെ ഡെലിവറി ബോയ് വടകര സ്വദേശിയായ കെ.സമീറിനാണ്. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയായ സമീറിന് വിദ്യാഭ്യാസ വായ്പയുണ്ട്. അതിന്റെ തിരിച്ചടവിനുവേണ്ടിയാണ് ഒഴിവുസമയത്ത് ജോലി ചെയ്യുന്നത്. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെയും സുരഭിലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെയും അമ്പരപ്പിലായിരുന്നു സമീർ.

സ്വന്തം മകൻ വിശന്നിരിക്കുമ്പോഴും വലിയ വീട്ടിലെ കുട്ടിക്ക് ഭക്ഷണമെത്തിക്കാൻ ഓടിയെത്തുകയും വൈകിപ്പോയതിന്റെ പേരിൽ ചീത്ത കേൾക്കുകയും ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കഥ പറഞ്ഞ ഫുഡ്പാത്ത് സംവിധാനം ചെയ്തത് ജിത്തു കെ. ജയനാണ്. കാലടി സർവകലാശാലയിലെ അധ്യാപകനായ വിനോദ്കുമാർ അതീതിയുടേതാണ് തിരക്കഥ. അയൂബ് കച്ചേരി നിർമിച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ട മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

shortlink

Post Your Comments


Back to top button