Latest NewsNewsInternational

രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടിയത് 2020ൽ; വിഡിയോ

1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് ഇവിടെ നിക്ഷേപിച്ചത്.

വാർസോ: രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടിയത് 2020ൽ. കൗതുക വാർത്തയിൽ തിളങ്ങി പോളണ്ട്. പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി സമീപ വാസികളെ ഒഴിപ്പിച്ചിരുന്നു.

Read Also: മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് റെയ്​ഡ്​

http://

1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് ഇവിടെ നിക്ഷേപിച്ചത്. എന്നാൽ കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ സ്‌ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്. ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന 750 നിവാസികളെയാണ് ഒഴിപ്പിച്ചത്. 2.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button