Latest NewsNewsInternational

ചാവേര്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്

കാബൂൾ : ചാവേര്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്തായിരുന്നു ആക്രമണമെന്നും 7 പേര്‍ക്ക് പരിക്കേറ്റതായും വാർത്ത ഏജൻസി റിപ്പോർട്ടു ചെയുന്നു. സ്ഥപനത്തിനുള്ളിലേക്ക് ഭീകരന്‍ കടക്കാന്‍ ശ്രമിക്കുന്നതിന് മുമ്പേ പൊട്ടിത്തെറിച്ചെന്നും, വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരേഖ് ആര്യന്‍ പറഞ്ഞു. . അഫ്ഗാന്‍ സര്‍ക്കാറും നാറ്റോയും ആക്രമണത്തെ അപലപിച്ചു..

Also read : എന്റെ ആരാധ്യ പുരുഷൻ സവർക്കർ മാത്രം; ‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്’; നടി കങ്കണ; വാക്കുകൾ ആഘോഷമാക്കി ആരാധകർ

കഴിഞ്ഞ ദിവസം സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് കാബൂളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്ത് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് യുഎസ് സ്ഥാപനപതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button