KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ്: സർക്കാരിന് കത്ത് നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിയ്ക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

Read Also : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം : പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ

തെരഞ്ഞെടുപ്പ് നടപടികൾ ഡിസംഹബബർ 31 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. നവംബർ 11 ന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏർപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടു. സംസ്ഥാന സർക്കാരാണ് ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button