ന്യൂഡല്‍ഹി : രാജ്യം മുഴുവനും ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി പൊതുനമ്പര്‍ . ഇന്നുമുതല്‍ പുതിയ മാറ്റം നിലവില്‍ വന്നു . പൊതുനമ്പര്‍ ഏതെന്ന് വിശദാംശങ്ങള്‍ അറിയിച്ച് കേന്ദ്രം. ഇനി എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ഒടിപി നിര്‍ബന്ധമാണ്. പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുമ്‌ബോള്‍ ഉപയോക്താവിന്റെ മൊബൈല്‍ നമ്പറില്‍ വന്ന ഒറ്റ തവണ പാസ്വേഡ് (ഒടിപി) വിതരണക്കാരന് പറഞ്ഞു കൊടുക്കണം. എങ്കില്‍ മാത്രമേ സിലിണ്ടര്‍ ലഭ്യമാകൂ. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ഇത് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇന്ന് പൊതു അവധിയായ ഞായറാഴ്ച ആയതിനാല്‍ നാളെ മുതലാകും ഇത് നിലവില്‍ വരിക.
ഇന്‍ഡേന്‍ എല്‍പിജി ബുക്കിംഗിനായാണ് രാജ്യെമമ്പാടും പൊതുനമ്പര്‍ര്‍ ആരംഭിച്ചത്. പുതിയതായി നടപ്പിലാക്കിയ പരിഷ്‌കാരത്തില്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ് നമ്പറായ 7718955555 ബന്ധപ്പെടാം. ഇരുപത്തി നാല് മണിക്കൂര്‍ സേവനം ലഭ്യമാണ്.
ബുക്കിംഗ് ചെയ്യേണ്ട രീതി
പുതിയ നമ്പറില്‍ എസ്എംഎസ്, ഐവിആര്‍എസ് വഴി എളുപ്പത്തില്‍ ബുക്കിംഗ് നടത്താം.
ഉപഭോക്താക്കള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും, ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും റീഫില്‍ ബുക്കിംഗ് നമ്ബര്‍ മാറില്ല.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചുള്ള ബുക്കിംഗ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐവിആര്‍എസ് 16 അക്ക ഉപഭോക്തൃ ഐഡി ആവശ്യപ്പെടും.
ഇന്‍ഡേന്‍ എല്‍പിജി ഇന്‍വോയ്സുകള്‍/കാഷ് മെമോകള്‍/സബ്സ്‌ക്രിപ്ഷന്‍ വൗച്ചര്‍ എന്നിവയില്‍ നിന്നും ഈ ഈ 16 അക്ക ഉപഭോക്തൃ ഐഡി ലഭിക്കും
ഉപഭോക്താവ് നമ്പര്‍ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിംഗ് സ്വീകരിക്കും.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇന്‍ഡേന്‍ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐഡി നല്‍കി മൊബൈല്‍ നമ്ബറിന്റെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.
ഈ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ബുക്കിംഗ് സ്വീകരിക്കപ്പെടും .
ഉപഭോക്താക്കള്‍ വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവയടക്കം ഏതെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തി വക്കും. യഥാര്‍ഥ ആളുകള്‍ക്ക് തന്നെയാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്.
Post Your Comments