COVID 19Latest NewsNewsIndia

ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ട് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഡൽഹി സർക്കാർ. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് പടക്കം നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Read Also : “മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനകരം” ; പരിഹാസവുമായി ബിഗ് ബോസ് താരം

അന്തരീക്ഷ മലിനീകരണം ഡൽഹിയിൽ രൂക്ഷമാകുന്നു. ആഘോഷപരിപാടികള്‍ക്ക് ശേഷം കേസുകള്‍ ഉയരുന്നുണ്ട്. നവരാത്രിയ്ക്ക് ശേഷവും, ദസറക്ക് ശേഷവും, കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നതെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ, സിക്കിം, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ പടക്കം നിരോധിച്ചിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഡൽഹി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതൽ ഐസിയു, ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഡൽഹി സര്‍ക്കാര്‍ തീരുമാനിച്ചതായി കെജരിവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button