Latest NewsNewsIndia

പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ‌ സംസ്ഥാന സര്‍ക്കാര്‍

ദീപാവലിയോടനുവദിച്ച്‌ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹചര്യത്തിലാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി.

Read Also : തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തുമെന്ന് കെ.സുരേന്ദ്രൻ

പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പടക്കങ്ങളുടെ നിരോധനം ഏര്‍പ്പെടുത്തിയത്.

മുന്‍പ്, ഡല്‍ഹി, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു. മാത്രമല്ല, പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button