Latest NewsNewsEntertainment

10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് ധന്യ മേരി വര്‍ഗീസ്

മനു അശോകന്‍ ആണ് കാണെക്കാണെ ഒരുക്കുന്നത്

വെള്ളിത്തിരയിൽ തിളങ്ങിനിന്ന ധന്യ മേരി വര്‍ഗീസ് മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്. സീതാ കല്യാണം എന്ന പരമ്പരയിൽ സീത എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ധന്യ പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നു. ടൊവിനോ തോമസ്- ഐശ്വര്യ ലക്ഷ്മി ചിത്രം ‘കാണെക്കാണെ’യിലാണ് ധന്യയും അഭിനയിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാര്യം ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇപ്പോള്‍ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ് .

മനു അശോകന്‍ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവന്‍ ടീമിനും നന്ദി’, ധന്യ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button