COVID 19Latest NewsIndiaNews

വിതരണത്തിനായി നാലുകോടി ഡോസ് കോവിഡ് വാക്സിൻ തയാറെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് കോവിഡ് വാക്സിൻ അനുമതിക്കായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

Read Also : സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ

നാലുകോടി ഡോസ് വാക്സീന്‍ തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീല്‍ഡ് പരീക്ഷണം മൂന്നാംഘട്ടത്തിലാണ്. ഇത് വരെ 1600 വൊളന്റിയര്‍മാര്‍ക്കു 2 വീതം ഡോസ് നല്‍കി. വിദേശത്തെ പരീക്ഷണത്തില്‍ 70% ഫലം കണ്ടെത്തിയതു കാര്യങ്ങള്‍ എളുപ്പമാക്കും. വാക്സീന്‍ ഉല്‍പാദനം നേരത്തേ തന്നെ നടത്തുന്നതിനാല്‍ വിതരണം വൈകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button