ദുബായ്: ദുബായില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജബല്‍ അലിയില്‍ നിന്ന് ഡിസംബര്‍ എട്ടിന് കാണാതായ കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറാ(45)ണ് മരിച്ചത്. ജബല്‍ അലിയില്‍ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധു ഷിനോയ് ചൊവ്വാഴ്ച തിരിച്ചറിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Read Also : ജനവിധി അറിയാന്‍ കാത്തു നിന്നില്ല; വാഹനാപകടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മരണം തട്ടിയെടുത്തു
നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും രണ്ടു മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ വരികയുമായിരുന്നു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയില്‍ പുതിയ ജോലി ലഭിച്ച് വിസാ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബല്‍ അലിയിലെ ഫ് ളാറ്റില്‍ താമസം.
കാണാതായ ദിവസം വൈകിട്ട് ആറുമണിക്ക് പുറത്തിറങ്ങിയ സുനില്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബല്‍ അലി പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കുകയായിരുന്നു.
Post Your Comments