KeralaLatest NewsNews

മദ്യം വിതരണം ചെയ്തതിന് അറസ്റ്റിലായ സ്ഥാനാര്‍ഥിക്ക് തകർപ്പൻ വിജയം

മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തകർപ്പൻ വിജയം . പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി എസ് സി രാജ 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Read Also : “കേരളവും വരും വർഷങ്ങളിൽ ബിജെപി പിടിച്ചെടുക്കും” : നടൻ കൃഷ്ണകുമാർ

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം വിതരണം ചെയ്ത രാജയെയും കൂട്ടരെയും കഴിഞ്ഞ 8ന് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ പരിശോധനയില്‍ സ്ഥാനാര്‍ഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് 171 വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button