KeralaLatest NewsNews

തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കേന്ദ്രത്തേയും കേന്ദ്രഅന്വേഷണ ഏജന്‍സികളേയും വെല്ലുവിളിച്ച് പിണറായി വിജയന്‍

ഇനി കാര്യങ്ങള്‍ മോശമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കേന്ദ്രത്തിനും കേന്ദ്രഅന്വേഷണ ഏജന്‍സികളേയും വെല്ലുവിളിച്ച് പിണറായി വിജയന്‍, ഇനി കാര്യങ്ങള്‍ മോശമാകുമെന്ന് മുന്നറിയിപ്പും നല്‍കി. വ്യവസ്ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടതെന്നും അതല്ലാതെ കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതം അനുസരിച്ച പെരുമാറാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ മോശമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഈ വിജയം ജനങ്ങളുടേത്, ഇനിയും നാം ഒന്നായി തുടരണം, വിജയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ :

ബിജെപിയുടെ ഇംഗിതം അനുസരിച്ച് കേന്ദ്ര ഏജന്‍സികള്‍ തുള്ളാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ മോശമാവും. കേന്ദ്ര ഏജന്‍സികള്‍ക്ക് കൃത്യമായ രീതികളുണ്ട്. വ്യവസ്ഥാപിതമായ പ്രവര്‍ത്തനരീതിയുണ്ട് അതിലൂടെ വേണം അവര്‍ നീങ്ങാന്‍. അല്ലാതെ ഇവിടുത്തെ ബിജെപിക്കാര്‍ പറയും പോലെ നീങ്ങുകയും അവര്‍ക്കായി കഥകള്‍ മെനയലും അന്വേഷണത്തില്‍ കിട്ടുന്ന വിവരങ്ങള്‍ അവര്‍ക്ക് ചോര്‍ത്തി കൊടുക്കലും അല്ല അവര്‍ ചെയ്യേണ്ടത്. കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടത് തെളിവാണ് അതു കണ്ടെത്താനും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുമാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button