Latest NewsIndiaNewsInternational

ശ്രീലങ്കയുടെ ഗതി തന്നെ നേപ്പാളിനും, കെണിയൊരുക്കി ചൈന; ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇന്ത്യ

നേപ്പാളിനെ കെണിയിലാക്കാൻ ചൈന; ശ്രീലങ്കയുടെ ഗതി ബിപിന്‍ റാവതിന്റ മുന്നറിയിപ്പ് ചർച്ചയാകുന്നു

നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്. നേപ്പാളിന്റെ വിദേശ നയം യാതോരു നിയന്ത്രണവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും തകര്‍ക്കുന്ന ഈ വിദേശ നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ശ്രീലങ്കയുടെ അവസ്ഥയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയുടെ നയത്തെ ചൈന മുതലെടുത്തത് ചൂണ്ടിക്കാണിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള നൂറ്റാണ്ടുകളായ സാംസ്‌കാരിക ബന്ധത്തില്‍ പോലും വിള്ളൽ വീഴ്ത്തിയത് ചൈനയാണ്. ഹമ്പന്തോട്ട തുറമുഖത്തിലൂടെ ചൈന നേടിയെടുത്തിരിക്കുന്ന മേഖലയിലെ മേല്‍കൈ അതീവ സുരക്ഷാ വീഴ്ചയാണെന്നും റാവത് ചര്‍ച്ചയില്‍ തുറന്നടിച്ചു.

Read Also: സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാൻ ബിപിൻ റാവത്ത്, ലക്ഷ്യം ചെലവ് കുറയ്ക്കൽ 

അതേസമയം, ലഡാക്കുമായി ബന്ധപ്പെട്ട നിലപാടിൽ യാതോരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ബിപിൻ റാവത്ത് പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക നിലപാടിൽ ഈ വർഷം മാറ്റമുണ്ടായി. ഒന്നിലധികം തവണ ചൈനീസ് കടന്നുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

റാവത് പറഞ്ഞ വാക്കുകൾ നേപ്പാൾ മുഖവിലയ്ക്കെടുത്തിരിക്കുകയാണ്. നേപ്പാളിലെ ആഭ്യന്തര വിഷയത്തില്‍പോലും ഇടപെട്ട ചൈനീസ് അംബാസഡര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തലിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയതും ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button