Latest NewsIndiaNews

ദൗത്യങ്ങൾ ഇനിയുമുണ്ട്; ഐഎസ്ആ‍ർഒ ചെയ‍ർമാനായി വീണ്ടും കെ ശിവൻ തന്നെ; കാലാവധി നീട്ടി കേന്ദ്രം

ചന്ദ്രയാൻ 3 അടക്കമുള്ള ദൗത്യങ്ങൾ പ്രതീക്ഷിക്കുന്ന വർഷത്തിലേക്കാണ് ശിവന്റെ കാലാവധി നീട്ടി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബെം​ഗളൂരു: ഐഎസ്ആ‍‍ർഒ ചെയ‍ർമാനായി കെ ശിവൻ്റെ കാലാവധി കേന്ദ്രസ‍ർക്കാർ നീട്ടി. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ 2022 ജനുവരി 14 വരെ ശിവൻ തുടരും. ഇത് സംബന്ധിച്ച ഉത്തരവ് നിയമനകാര്യ സമിതി പുറത്തിറക്കി.

Read Also: സംസ്ഥാന സർക്കാരിന് തിരിച്ചടി; കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

അതേസമയം ഇസ്രോ ചെയ‍ർമാന് കേന്ദ്രം സ‍ർവ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് അപൂർവ്വ മല്ലെങ്കിലും മുൻഗാമി കിരൺ കുമാറിന് കാലാവധി നീട്ടി നൽകിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. 63 വയസുള്ള കെ ശിവന് നേരത്തെ രണ്ട് വർഷം സർവീസ് നീട്ടി നല്കിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്. ചന്ദ്രയാൻ 3 അടക്കമുള്ള ദൗത്യങ്ങൾ പ്രതീക്ഷിക്കുന്ന വർഷത്തിലേക്കാണ് ശിവന്റെ കാലാവധി നീട്ടി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button