Latest NewsNewsIndia

കർഷക നിലപാടിനെ അനുകൂലിച്ച് സുപ്രിം കോടതി നിയമിച്ച വിദഗ്ദ്ധ സമിതിയംഗം

ഭൂപീന്ദർ സിങ് മൻ അടക്കം സുപ്രീംകോടതി രൂപീകരിച്ച വിദഗ്ദ്ധ സമതിയിലെ 4 പേരും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കർഷകർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു

ഡൽഹി: പാർലമെൻ്റ് പാസാക്കിയ കാർഷിക നിയമങ്ങളെ പറ്റി റിപ്പോർട്ട് സർപ്പിക്കാൻസുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിങ് മൻ പിന്മാറി. കർഷകരുടേയും പൊതുജനങ്ങളുടേയും വികാരം മാനിച്ചാണ് സമിതിയിൽ നിന്നും പിൻമാറുന്നത് എന്ന് ഭൂപീന്ദർ സിങ് മൻ വ്യക്തമാക്കി. പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം രാജി അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ പറഞ്ഞു.

Also related: ശസ്ത്രക്രിയയുടെ പിതാവ് അറബികൾ; മലയാളം സാമൂഹ്യപാഠ പുസ്തകം വിവാദത്തിൽ

ഭൂപീന്ദർ സിങ് മൻ അടക്കം സുപ്രീംകോടതി രൂപീകരിച്ച വിദഗ്ദ്ധ സമതിയിലെ 4 പേരും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കർഷകർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. അതു കൊണ്ട് സമിതിയുമായി സഹകരിക്കില്ലെന്നായിരുന്നു കർഷകനിലപാട്.ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഘൻവാത് എന്നിവരാണ് സമിതിയിലെ മറ്റുള്ള അംഗങ്ങൾ.

Also related: ആവശ്യത്തിലേറെ ജോലി തിരക്കുണ്ട് ; പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

‘ഒരു കർഷകനെന്ന നിലയിലും ഒരു യൂണിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാൻ ഞാൻ തയ്യാറാണ്. സമിതിയിൽ നിന്ന് ഞാൻ പിന്മാറുന്നു. ഞാൻ എല്ലായ്പ്പോഴും എന്റെ കർഷകർക്കൊപ്പവും പഞ്ചാബിനൊപ്പവും നിൽക്കുന്നു’ എന്ന് ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റായ ഭൂപീന്ദർ സിങ് മൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button