Latest NewsNewsIndia

മിണ്ടാപ്രാണിയോട് വീണ്ടും കൊടും ക്രൂരത ; ആനയുടെ മുന്‍ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കിലോമീറ്ററുകളോളം നടത്തിച്ചു

നടക്കാതിരുന്ന ആനയെ പാപ്പാന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

ചെന്നൈ : തമിഴ് നാട്ടില്‍ വീണ്ടും ആനയോട് കൊടും ക്രൂരത. തിരുനല്‍വേലിയില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ആനയുടെ മുന്‍ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കിലോമീറ്ററുകളോളം പാപ്പാന്‍ നടത്തിച്ചു. ആനയുടെ മുന്‍ കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

എന്നാല്‍ നടക്കാതിരുന്ന ആനയെ പാപ്പാന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിരുനെല്‍വേലി മോഹനന്‍ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പലങ്ങളില്‍ ഉത്സവത്തിന് എഴുന്നെള്ളിയ്ക്കുകയും തടി മില്ലില്‍ പണിയ്ക്ക് നിര്‍ത്തുകയും ചെയ്തിരുന്ന ആനയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മുന്‍ കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയതിനാല്‍ ഇതിന് നടക്കാന്‍ സാധിച്ചിരുന്നില്ല.

മദപ്പാട് ഉള്ളപ്പോള്‍ മാത്രമാണ് ആനകളുടെ മുന്‍ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിയ്ക്കുന്നത്. ആനയെ പാപ്പാന്‍ നിരന്തരം തോട്ടി കൊണ്ട് മര്‍ദ്ദിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button