COVID 19Latest NewsKeralaNattuvarthaNews

ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു

ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിയാണ് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത്

ആലുവ: ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. കോവിഡ് സാംപിൾ ശേഖരണവും ചികിത്സയും നടക്കുന്ന ജില്ലാ ആശുപത്രിയെ വാക്സീൻ വിതരണത്തിൽ നിന്ന് അധികൃതർ ഒഴിവാക്കിയതിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാക്‌സിൻ വിതരണം ജില്ലാ ആശുപത്രിയിലും ആരംഭിച്ചത്.

ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിയാണ് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത്. കൺട്രോൾ റൂമിൽ നിന്നു നൽകുന്ന പട്ടിക അനുസരിച്ച്, നേരത്തേ പേരു റജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കാണു വാക്സിൻ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button