Latest NewsKeralaNews

രോഗ വ്യാപനത്തില്‍ കേരളം മുന്നില്‍ ; പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം

ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യ മന്ത്രാലയത്തിന്റേത്

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തില്‍ പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായെന്ന് കേന്ദ്ര സംഘം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടണമെന്നും പ്രതിരോധം കടുപ്പിയ്ക്കണമെന്നും സമ്പര്‍ക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ രോഗ വ്യാപനത്തിലാണ് മുന്നില്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യ മന്ത്രാലയത്തിന്റേത്. കേരളത്തില്‍ ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗ വ്യാപന തോത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങാകുകയായിരുന്നു. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ധ സംഘത്തെ അയക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button